ചെന്നൈ: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷ, വനിതാ ടീമുകള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ പുരുഷ ടീം ആന്ധ്രയെയും (25-14, 25-17, 25-13) വനിതകള്‍ ഹരിയാണയെയും (25-12, 25-16, 25-12) നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. 

ഗ്രൂപ്പ് ചാമ്പ്യന്മാരായി മത്സരത്തിനിറങ്ങിയ ഇരുടീമുകളും അനായാസവിജയം നേടുകയായിരുന്നു. കേരള പുരുഷന്മാര്‍ക്ക് മത്സരത്തിന്റെ ഒരുഘട്ടത്തിലും വെല്ലുവിളിയുയര്‍ത്താന്‍ ആന്ധ്രയ്ക്ക് സാധിച്ചില്ല. കേരള വനിതകള്‍ക്ക് മുന്നില്‍ ഹരിയാണയും വേഗത്തില്‍ കീഴടങ്ങി

Content Highlights: National Volleyball Championship Kerala in Semi Final