ഭുവനേശ്വര്‍: ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ വിഭാഗത്തില്‍ കേരളത്തിന് കിരീടം. നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഫൈനലില്‍ റെയില്‍വേസിനെ തകര്‍ത്തു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. സ്‌കോര്‍: 25-18,25-14,25-13. 

മഹാരാഷ്ട്രയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. അതേസമയം പുരുഷ വിഭാഗത്തില്‍ സെമിഫൈനലില്‍ പുറത്തായിരുന്നു. റെയില്‍വേസിനോടാണ് തോറ്റത്. സ്‌കോര്‍: 25-23 25-21, 25-23.

അഞ്ജു ബാലകൃഷ്ണന്‍ നയിക്കുന്ന കേരളം ഒറ്റ സെറ്റുപോലും വഴങ്ങാതെയാണ് ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ഹിമാചല്‍പ്രദേശിനെയാണ് കീഴടക്കിയത്. ഡോ. സി.എസ്. സദാനന്ദനാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്.

Content Highlights: National Senior Volleyball Kerala Women Team Champions