Photo: AP
ന്യൂയോര്‍ക്ക്: ടെന്നീസില്‍നിന്ന് ഒരു ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ച് ജപ്പാന്റെ നവോമി ഒസാക്ക.
ശനിയാഴ്ച യു.എസ് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കാനഡയുടെ 18-കാരി ലെയ്ല ഫെര്‍ണാണ്ടസിനോട് തോറ്റ് പുറത്തായതിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഒസാക്ക ഇക്കാര്യം അറിയിച്ചത്.
യു.എസ് ഓപ്പണിലെ നിലവിലെ ജേതാവാണ് ഒസാക്ക. ലെയ്ല ഫെര്‍ണാണ്ടസിനെതിരേ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ 5-7, 7-6 (2), 6-4 എന്ന സ്കോറിനായിരുന്നു ഒസാക്കയുടെ തോല്‍വി.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയ ശേഷമുള്ള ഒസാക്കയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായിരുന്നു ഇത്.
മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ താരം പൊട്ടിക്കരഞ്ഞു. ടൂര്‍ണമെന്റില്‍ നിന്നുള്ള പുറത്താകല്‍ തന്നെ അസ്വസ്ഥയാക്കുന്നുവെന്നും താരം പറഞ്ഞു.
''എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസിലാകുന്നില്ല. സത്യസന്ധമായി പറയുകയാണ്, എന്റെ അടുത്ത ടെന്നീസ് മത്സരം ഇനി എന്നായിരിക്കുമെന്ന് എനിക്കറിയില്ല. ഞാന്‍ കുറച്ച് സമയം കളിയില്‍ നിന്ന് ഒരു ഇടവേളയെടുക്കുകയാണ്'', ഒസാക്ക വ്യക്തമാക്കി.
Content Highlights: Naomi Osaka to take a break from tennis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..