നവോമി ഒസാക്ക| Photo:twitter.com|usopen
ന്യൂയോർക്ക്: അമേരിക്കയുടെ ഷെൽബി റോജേഴ്സിനെ തോൽപ്പിച്ച് നാലാം സീഡും മുൻജേതാവുമായ നവോമി ഒസാക്ക യു.എസ് ഓപ്പൺ ടെന്നീസ് സെമി ഫൈനലിൽ. നേരിട്ടുളള സെറ്റുകൾക്കായിരുന്നു ജപ്പാൻ താരത്തിന്റെ വിജയം. സ്കോർ: 6-3,6-4.
മത്സരത്തിന്റെ എല്ലാ മേഖലിയിലും ആധിപത്യം പുലർത്തിയ ഒസാക്ക എതിരാളിയെ മൂന്നു തവണ ബ്രേക്ക് ചെയ്യുകയും ഏഴു എയ്സുകൾ ഉതിർക്കുകയും ചെയ്തു. മൂന്നാം ഗ്രാൻസ്ലാം ലക്ഷ്യമിടുന്ന ഒസാക്കയ്ക്ക് മുന്നിൽ ഷെൽബി റോജേഴ്സിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല .മത്സരം ഒരു മണിക്കൂറും 20 മിനിറ്റും നീണ്ടുനിന്നു.
സെമിഫൈനലിൽ അമേരിക്കൻ താരമായ 28-ാം സീഡ് ജെന്നിഫർ ബ്രാഡിയാണ് ഒസാക്കയുടെ എതിരാളി. 23-ാം സീഡ് യൂലിയ പുറ്റിൻസ്റ്റേവയെ തോൽപ്പിച്ചാണ് ജെന്നിഫർ സെമിയിലെത്തിത്. സ്കോർ: 6-3.6-2.
Content Highlights: Naomi Osaka overcame Shelby Rogers To Reach Semi Finals US Open 2020
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..