Photo: twitter.com/rolandgarros
പാരീസ്: നാല് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ ജപ്പാന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്തായി. ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് മടങ്ങാനായിരുന്നു ഒസാക്കയുടെ വിധി. ആദ്യ റൗണ്ടില്‍ അമേരിക്കയുടെ അമാന്‍ഡ അനിസിമോവയാണ് ജാപ്പനീസ് താരത്തെ അട്ടിമറിച്ചത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അമാന്‍ഡയുടെ വിജയം. സ്‌കോര്‍: 7-5, 6-4. മത്സരത്തിന്റെ തുടക്കം മുതല്‍ നിരവധി പിഴവുകള്‍ വരുത്തിയ ഒസാക്ക തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. എട്ട് ഡബിള്‍ ഫോള്‍ട്ടുകളും 29 അണ്‍ഫോഴ്‌സ് പിഴവുകളും ഒസാക്കയില്‍ നിന്നുണ്ടായി.
ഫ്രഞ്ച് ഓപ്പണില്‍ ഒസാക്കയ്ക്ക് അത്ര മികച്ച റെക്കോഡല്ല ഉള്ളത്. ഫ്രഞ്ച് ഓപ്പണില്‍ മൂന്നാം റൗണ്ടിലെത്തിയത് മാത്രമാണ് ഒസാക്കയുടെ മികച്ച നേട്ടം. 2016, 2018, 2019 വര്‍ഷങ്ങളില്‍ താരം മൂന്നാം റൗണ്ടിലെത്തി.
രണ്ടുവീതം തവണ യു.എസ്.ഓപ്പണും ഓസ്‌ട്രേലിയന്‍ ഓപ്പണും നേടിയ ഒസാക്ക കുറച്ചുകാലമായി വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. മറ്റൊരു മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ വനിതാതാരമായ പോളണ്ടിന്റെ ഇഗ സ്വിയാടെക് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. യുക്രൈനിന്റെ ലെസിയ സുറെങ്കോയെ തകര്‍ത്താണ് സ്വിയാടെക് രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-2, 6-0
Content Highlights: naomi osaka, french open 2022, tennis, osaka tennis, french open
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..