Photo: twitter.com/TrendsDhoni
ന്യൂയോര്‍ക്ക്: 2023 യു.എസ്.ഓപ്പണ്‍ കാണാനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോനി. പുരുഷ സിംഗിള്‍സിലെ കാര്‍ലോസ് അല്‍ക്കരാസും അലക്‌സാണ്ടര്‍ സ്വെരേവും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കാണാനാണ് ധോനി ഗ്യാലറിയിലെത്തിയത്.
ധോനി മത്സരം കാണുന്ന വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി. ധോനിയ്‌ക്കൊപ്പമുള്ള ഒരു ആരാധകന്റെ ചിത്രവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തിലാണ് ധോനി കളി കാണാനെത്തിയത്.
വാശിയേറിയ പോരാട്ടത്തില്‍ അല്‍ക്കരാസ് സ്വെരേവിനെ തകര്‍ത്തു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക ഒന്നാം നമ്പര്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-2, 6-4. സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം ഡാനില്‍ മെദ്വെദേവാണ് അല്‍ക്കരാസിന്റെ എതിരാളി. മറ്റൊരു സെമിയില്‍ നൊവാക്ക് ജോക്കോവിച്ച് ബെന്‍ ഷെല്‍ട്ടണെ നേരിടും.
വനിതാവിഭാഗം സെമിയില്‍ കൊക്കോ ഗൗഫ് കരോളിന മുച്ചോവയെയും മാഡിസണ്‍ കീസ് ആര്യാന സബലെങ്കയെയും നേരിടും.
Content Highlights: MS Dhoni enjoys Carlos Alcaraz vs Alexander Zverev match at us open
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..