മോ ഫറ | Photo: AFP
ലണ്ടന്‍: ദീര്‍ഘദൂര ഓട്ടമത്സരത്തിലെ ഇതിഹാസം ബ്രിട്ടന്റെ മോ ഫറ കരിയര്‍ അവസാനിപ്പിക്കുന്നു. 2023 ലണ്ടന്‍ മാരത്തണിലൂടെ കായികരംഗത്തുനിന്ന് വിരമിക്കുമെന്ന് ഫറ അറിയിച്ചു.
40 വയസ്സുകാരനായ ഫറ 5000, 10000 മീറ്റര്‍ വിഭാഗങ്ങളിലാണ് പങ്കെടുക്കാറ്. ഈ രണ്ട് ഇനത്തിലും താരം ഒളിമ്പിക് സ്വര്‍ണം നേടിയിട്ടുണ്ട്. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 റിയോ ഒളിമ്പിക്‌സിലും ഈ രണ്ട് മത്സരങ്ങളില്‍ ഫറ സ്വര്‍ണം നേടിയിരുന്നു.
ഏപ്രില്‍ 23 നാണ് ഫറയുടെ വിരമിക്കല്‍ മത്സരം. ' അത്ഭുതകരമായ കരിയറായിരുന്നു ഇത്. അതിന് ലണ്ടന്‍ മാരത്തണിലൂടെ അവസാനമാകുകയാണ്. കഴിഞ്ഞ വര്‍ഷം വിരമിക്കണമെന്നാണ് കരുതിയത്. എന്നാല്‍ ഒരു തവണകൂടി ഓടണമെന്ന് തോന്നി. അവസാന മത്സരത്തില്‍ എന്റെ ശരീരം എത്രത്തോളം വഴങ്ങുമെന്ന് അറിയില്ല. എന്നാലും ഞാന്‍ പരമാവധി ശ്രമിക്കും.' ഫറ പറഞ്ഞു.
2019 ലണ്ടന്‍ മാരത്തണില്‍ ഫറ പങ്കെടുത്തിരുന്നെങ്കിലും അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ലോകചാമ്പ്യന്‍ഷിപ്പില്‍ ആറുതവണ സ്വര്‍ണം നേടിയ ഫറ 800 മീറ്റര്‍, 1500 മീറ്റര്‍, 3000 മീറ്റര്‍ തുടങ്ങിയ വിഭാഗങ്ങളിലും മത്സരിച്ചിട്ടുണ്ട്.
Content Highlights: mo farah announces his retirement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..