മിക് ഷൂമാക്കർ/ തകർന്ന കാർ | Photo: AFP/ Formula 1
ജിദ്ദ: ഫോര്‍മുല വണ്‍ ട്രാക്കില്‍ ദുരന്ത ഭീതിയുയര്‍ത്തി മറ്റൊരു അപകടം. സൗദി അറേബ്യന്‍ ഗ്രാന്‍ പ്രീ യോഗ്യതാ മത്സരത്തിനിടെ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടെ മകന്‍ മിക് ഷൂമാക്കറുടെ കാര്‍ അപകടത്തില്‍പെട്ടു.
ഇരുപത്തിമൂന്നുകാരനായ താരത്തിന്റെ കാര്‍ ജിദ്ദ സര്‍ക്യൂട്ടിന്റെ 12-ാം വളവിന് സമീപത്തെ കോണ്‍ക്രീറ്റ് ചുമരില്‍ ഇടിച്ചുതകരുകയായിരുന്നു. ഇതോടെ മിക് ഷൂമാക്കര്‍ സൗദി അറേബ്യന്‍ ഗ്രാന്‍ പ്രീക്ക് യോഗ്യത നേടാതെ പുറത്തായി.
അമേരിക്കന്‍ കമ്പനി ഹാസിന്റെ ഡ്രൈവറാണ് മിക്. 170 മൈല്‍ വേഗത്തിലായിരുന്നു മികിന്റെ കാര്‍ പാഞ്ഞത്. കാര്‍ മതിലില്‍ ഇടിച്ചതിനു പിന്നാലെ റെഡ് ഫ്‌ളാഗ് ഉയര്‍ത്തി റേസ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് മെഡിക്കല്‍ സംഘം താരത്തെ ആകാശ മാര്‍ഗം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് മത്സരം ഒരു മണിക്കൂര്‍ തടസ്സപ്പെട്ടു.
പിന്നീട് താന്‍ സുഖമായിരിക്കുന്നുവെന്ന് വ്യക്തമാക്കി മിക് ട്വീറ്റ് ചെയ്തു. താരം ആശുപത്രി വിട്ട് താമസസ്ഥലത്ത് എത്തിയതായി ഹാസ് വ്യക്തമാക്കി.
ഫോര്‍മുല വണ്‍ കിരീടനേട്ടങ്ങളിലൂടെ ചരിത്രമെഴുതിയ ഷൂമാക്കര്‍ ആല്‍പ്‌സ് പര്‍വത നിരകളില്‍ സ്‌കീയിങ്ങിനിടേയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലാണ്. 2013 ഡിസംബര്‍ 29-നാണ് ലോകത്തെ ഞെട്ടിച്ച അപകടം നടന്നത്.
Content Highlights: Michael Schumacher’s son Mick suffers horrific crash at Saudi Arabia Grand Prix
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..