ടെന്നീസ് ലോകത്തെ വല്യേട്ടന്മാരെ തോല്‍പ്പിച്ച് എ.ടി.പി ഫൈനല്‍സ് കിരീടം ചൂടി മെദ്വെദെവ്


ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമിനിക്ക് തീമിനെയാണ് മെദ്വെദെവ് പരാജയപ്പെടുത്തിയത്. മൂന്നു സെറ്റ് നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 4-6, 7-6 (2), 6-4

കിരീടവുമായി ഡാനിൽ മെദ്വെദെവ് | Photo: twitter.com|DaniilMedwed

ലണ്ടന്‍: 2020 നിറ്റോ എ.ടി.പി ഫൈനല്‍സ് കിരീടം റഷ്യയുടെ യുവതാരം ഡാനില്‍ മെദ്വെദെവ് സ്വന്തമാക്കി. ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമിനിക്ക് തീമിനെയാണ് മെദ്വെദെവ് പരാജയപ്പെടുത്തിയത്. മൂന്നു സെറ്റ് നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 4-6, 7-6 (2), 6-4

യു.എസ് ഓപ്പണ്‍ കിരീടം ചൂടി എ.ടി.പി ഫൈനല്‍സ് കിരീടം നേടുന്ന ആദ്യ ഓസ്ട്രിയക്കാരന്‍ എന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഇറങ്ങിയ തീമിനെ 24 കാരനായ മെദ്വെദെവ് വരിഞ്ഞുകെട്ടി. രണ്ടുമണിക്കൂറും 42 മിനിട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍, മെദ്വെദെവിന്റെ വീര്യത്തിനുമുന്നില്‍ തീം മുട്ടുകുത്തി. ഈ മത്സരത്തോടെ ലണ്ടനില്‍ നിന്നും എ.ടി.പി ഫൈനല്‍സ് ഇറ്റലിയിലേക്ക് ചേക്കേറി.

അടുത്ത വര്‍ഷം തൊട്ട് ഇറ്റലിയിലെ ടൂറിനിലാണ് മത്സരങ്ങള്‍ നടക്കുക. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ.ടി.പി ഫൈനല്‍സ് മറ്റൊരു രാജ്യത്ത് നടക്കുന്നത്.

സെമി ഫൈനലില്‍ ഇതിഹാസ താരം സ്‌പെയ്‌നിന്റെ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയാണ് മെദ്വെദെവ് ഫൈനലിന് യോഗ്യത നേടുന്നത്. റൗണ്ട് റോബിന്‍ ശൈലിയിലാണ് മത്സരങ്ങള്‍ നടന്നത്. ​ഗ്രൂപ്പ് ഘട്ടത്തില്‍ ജോക്കോവിച്ചിനെയും താരം പരാജയപ്പെടുത്തിയിരുന്നു.

ടെന്നീസ് റാങ്കിങ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനത്തുനില്‍ക്കുന്ന ജോക്കോവിച്ചിനെയും നദാലിനെയും ഡൊമിനിക്ക് തീമിനെയും ഈ ടൂര്‍ണമെന്റില്‍ മെദ്വെദെവ് പരാജയപ്പെടുത്തിയതോടെ പുതിയൊരു റെക്കോഡ് താരത്തിന് സ്വന്തമായി. ആദ്യ മൂന്നു റാങ്കിലുള്ള താരങ്ങളെ തോല്‍പ്പിച്ച് എ.ടി.പി കിരീടം നേടുന്ന ലോകത്തിലെ നാലാമത്തെ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 2007-ല്‍ നല്‍ബാന്‍ഡിയാനാണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്

Content Highlights: Medvedev storms back to beat Thiem and claim ATP Finals title

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented