Photo: twitter.com/AustralianOpen
മെല്‍ബണ്‍: ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ഡാനില്‍ മെദ്വെദേവും നാലാം സീഡായ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍.
പുരുഷ വിഭാഗം സിംഗിള്‍സില്‍ മെദ്വെദേവ് ഡച്ച് താരമായ വാന്‍ ഡി സാന്സ്ഷല്പ്പിനെ പരാജയപ്പെടുത്തിയപ്പോള്‍ സിറ്റ്സിപാസ് ഫ്രാന്‍സിന്റെ ബെനോയ്ട്ട് പെയ്റിയെ കീഴടക്കി.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെദ്വെദേവിന്റെ വിജയം. നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തി വന്ന മെദ്വെദേവ് ഉഗ്രന്‍ ഫോമിലാണ് വാന്‍ ഡി സാന്സ്ഷല്പ്പിനെതിരേ കളിച്ചത്. സ്കോര്‍: 6-4, 6-4, 6-2. പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ യുവതാരം മാക്സിം ക്രെസ്സിയാണ് മെദ്വെദേവിന്റെ എതിരാളി.
വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിറ്റ്സിപാസ് ബെനോയ്ട്ട് പെയ്റിയ്ക്കെതിരേ വിജയം സ്വന്തമാക്കിയത്. ആദ്യ രണ്ട് സെറ്റ് നേടിയശേഷം താരം മൂന്നാം സെറ്റ് കൈവിട്ടു. എന്നാല്‍ നാലാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന സിറ്റ്സിപാസ് മത്സരം സ്വന്തമാക്കി. സ്കോര്‍: 6-3, 7-5, 6-7, 6-4. അമേരിക്കയുടെ ലോക 20-ാം നമ്പര്‍ താരമായ ടെയ്ലര് ഫ്രിറ്റ്സാണ് പ്രീ ക്വാര്‍ട്ടറില്‍ സിറ്റ്സിപാസിന്റെ എതിരാളി.
കരുത്തരായ റാഫേല്‍ നദാല്‍, അലക്സാണ്ടര്‍ സ്വെരേവ്, ഗൈല്‍ മോണ്‍ഫില്‍സ് തുടങ്ങിയ താരങ്ങളും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ജനുവരി 23 ന് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കും.
Content Highlights: Medvedev eases into R4, Tsitsipas downs Paire in four-set in Australian Open
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..