Photo: twitter.com/Max33Verstappen
പാരീസ്: റെഡ് ബുള്ളുമായുള്ള കരാര്‍ പുതുക്കി കാറോട്ട മത്സരത്തിലെ ലോകചാമ്പ്യന് മാക്സ് വെസ്തപ്പെന്. അഞ്ചുവര്‍ഷത്തേക്കാണ് വെസ്തപ്പെനുമായുള്ള കരാര്‍ റെഡ്ബുള്‍ നീട്ടിയത്.
ഓരോ സീസണിലും 40 മില്യണ്‍ യൂറോ (ഏകദേശം 335 കോടി രൂപ) വെസ്തപ്പെന് പ്രതിഫലമായി റെഡ്ബുള്‍ നല്‍കും. 2028 സീസണ് അവസാനിക്കുംവരെ റെഡ്ബുള്ളിന്റെ ഒന്നാം നമ്പര്‍ ഡ്രൈവറായി വെസ്തപ്പെന് തുടരും.
ഏഴുതവണ ലോകചാമ്പ്യനായ മെഴ്സിഡസിന്റെ ഇതിഹാസതാരം ലൂയിസ് ഹാമില്‍ട്ടണെ അട്ടിമറിച്ചാണ് ഇത്തവണ വെസ്തപ്പെന് ലോകകിരീടത്തില്‍ മുത്തമിട്ടത്. വെറും 24 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം.
' റെഡ്ബുള്ളിന്റെ ഭാഗമായി തുടരുന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. 2016 ലാണ് ഞാന്‍ ഈ ടീമിന്റെ ഭാഗമാകുന്നത്. അന്നുമുതല്‍ അവര്‍ എനിക്ക് നല്കിയ പിന്തുണ വളരെ വലുതാണ്. ടീം ഒപ്പം നിന്നതുകൊണ്ട് മാത്രമാണ് എനിക്ക് ലോകകിരീടം നേടാനായത്.' വെസ്തപ്പെന് പറഞ്ഞു.
മുന്‍ എഫ് വണ്‍ ഡ്രൈവറായ ജോസ് വെസ്തപ്പെന്റെ മകനാണ് മാക്സ്. കഴിഞ്ഞ സീസണില്‍ അബുദാബി ഗ്രാന്‍ഡ്പ്രീയില്‍ ഹാമില്‍ട്ടണെ മറികടന്നാണ് വെസ്തപ്പെന് ലോകകിരീടം നേടിയത്.
Content Highlights: Max Verstappen Signs Long-term Contract Extension With Red Bull
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..