ഉലന്‍ ഉദെ (സൈബീരിയ): ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ മേരികോം. ആറു തവണ ലോകചാമ്പ്യനായ മേരികോം ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനലില്‍ പ്രവേശിച്ചു. 

റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയെ ആണ് ക്വാര്‍ട്ടറില്‍ മേരികോം ഇടിച്ചിട്ടത്. 51 കിലോ വിഭാഗത്തില്‍ 5-0ത്തിന് അനായാസമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 

ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം മെഡല്‍ കൂടിയാണ് മേരികോം ഉറപ്പിച്ചത്. 51 കിലോ വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ മെഡല്‍ കൂടിയാകും ഇത്. 

Content Highlights: Mary Kom World Boxing Championship Semi Final