മഡ്രിഡ്: സ്‌പെയിനില്‍ നടക്കുന്ന ബോക്‌സാം അന്താരാഷ്ട്ര ബോക്‌സിങ് ടൂര്‍ണമെന്റില്‍ 12 ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആറുതവണ ലോകചാമ്പ്യനായ മേരികോമും അമിത് പംഗലുമെല്ലാം ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്.

മേരികോം 51 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്. താരം ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ ജിയോറാന്‍ഡ സോറെനിറ്റോയെ നേരിടും. 52 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന അമിത് സ്‌പെയിനിന്റെ ഗബ്രിയേല്‍ എസ്‌കോബാറുമായി ഏറ്റുമുട്ടും. 

മറ്റ് പ്രമുഖ താരങ്ങളായ വികാസ് കൃഷ്ണന്‍, ജാസ്മിന്‍, മനീഷ തുടങ്ങിയവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഈ 12 താരങ്ങളില്‍ നിന്ന് ആര് സെമിയിലെത്തിയാലും ഇന്ത്യയ്ക്ക് മെഡല്‍ ഉറപ്പിക്കാം. 

ബോക്‌സാം അന്താരാഷ്ട്ര ബോക്‌സിങ് മത്സരത്തിന്റെ 35-ാം എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. 17 വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 127 ബോക്‌സര്‍മാര്‍ 15 വിഭാഗങ്ങളിലായി മത്സരിക്കുന്നു. 

Content Highlights:  Mary Kom, Amit Panghal among 12 Indians in quarter-finals of Boxam Tournament