അങ്കാറ: സ്‌കെയിങ്ങില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. തുര്‍ക്കിയില്‍ നടന്ന ലോക സ്‌കെയിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടി മണാലി സ്വദേശി അഞ്ചല്‍ ഠാക്കൂറാണ് ഇന്ത്യയുടെ അഭിമാനമായത്. 

സ്‌കെയിങിലെ സ്ലാലോം ഇനത്തിലാണ് അഞ്ചലിന്റെ നേട്ടം. വിന്റര്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായ റോഷന്‍ ഠാക്കൂറിന്റെ മകളായ അഞ്ചല്‍ ഠാക്കൂര്‍ മണാലിയില്‍ തന്നെയാണ് പരിശീലനം നടത്തുന്നത്. 

ഇനി 2018ല്‍ കൊറിയയില്‍വെച്ച് നടക്കുന്ന വിന്റര്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാമെന്ന പ്രതീക്ഷയിലാണ് അഞ്ചല്‍. അഞ്ചലിന്റെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോഡും അഭിനന്ദിച്ചു. 

Content highlights: Manali Girl Aanchal Thakur Brings Home Indias First Skiing Medal