PV Sindhu and Saina Nehwal Photo: Twitter
ക്വലാലംപുര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും സൈന നേവാളും പുറത്തായി. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു.
ലോകചാമ്പ്യനായ സിന്ധുവിനെ ലോക രണ്ടാം നമ്പര്‍ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ് ആണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ വീഴ്ത്തിയത് (21-16, 21-16). സു യിങ്ങിനെതിരേ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് സിന്ധുവിന്റേത്. കഴിഞ്ഞ ഒക്ടോബറില്‍ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറിലും സിന്ധുവിന് സമാനവിധിയായിരുന്നു.
ഒളിമ്പിക് ചാമ്പ്യന്‍ സ്‌പെയിനിന്റെ കരോളില മരിന്‍ ആണ് സൈനയെ ദയനീയമായി തോല്‍പ്പിച്ചത് (8-21, 7-21).
Content Highlights: Malaysia Masters Badminton PV Sindhu and Saina Nehwal
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..