Photo: twitter.com/BAI_Media
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യന്‍ മാസ്‌റ്റേഴ്‌സ് സൂപ്പർ 100 ബാഡ്മിന്റൺ കിരീടം മലയാളി താരം കിരണ്‍ ജോര്‍ജിന്. ഞായറാഴ്ച നടന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ ജപ്പാനിന്റെ കൂ തകഹാഷിയെയാണ് കിരണ്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-19, 22-20. ആവേശംനീണ്ട ഫൈനല്‍ പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു കിരണിന്റെ വിജയം.
ശനിയാഴ്ച നടന്ന സെമി ഫൈനലില്‍ 2014 ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ ഇന്‍ഡൊനീഷ്യന്‍ താരം ടോമി സുഖിയാര്‍തോയെ തോല്‍പ്പിച്ചാണ് കിരണ്‍ ഫൈനലിലെത്തിയത്.
കിരണിന്റെ രണ്ടാമത്തെ ബിഡബ്ള്യു എഫ് വേൾഡ് ടൂർ സൂപ്പർ 100 കിരീടമാണിത്. കഴിഞ്ഞ വർഷം ഒഡിഷ ഓപ്പണിൽ കിരൺ കിരീടം നേടിയിരുന്നു.
23-കാരനായ കിരണ്‍ ജോര്‍ജ് നിലവില്‍ ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ 50-ാമതാണ്. ഈ വര്‍ഷം നടന്ന തായ്‌ലാന്‍ഡ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
Content Highlights: malayali badminton player kiran george won indonesian masters title
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..