ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കിരീടം


കളി തീരാന്‍ 20 സെക്കന്റ് ബാക്കി നില്‍ക്കെ ഗോള്‍ നേടി ദീപികയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷന്‍മാര്‍ക്കു പിന്നാലെ വനിതാ ടീമിനും ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം. സിംഗപ്പൂരില്‍ നടന്ന ഫൈനലില്‍ ചൈനയെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതാ ടീം കിരീടം ചൂടിയത്. കളി തീരാന്‍ 20 സെക്കന്റ് ബാക്കി നില്‍ക്കെ ഗോള്‍ നേടി ദീപികയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. റീബൗണ്ട് വന്ന പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ചാണ് ദീപിക ഇന്ത്യയുടെ നിര്‍ണായക ഗോള്‍ നേടിയത്.

13ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ദീപ ഗ്രെയ്‌സ് എക്ക ഇന്ത്യയെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാല്‍ 44ാം മിനിറ്റില്‍ ഒന്നാന്തരമൊരു ഫീല്‍ഡ് ഗോളിലൂടെ ചൈന സമനില ഗോള്‍ നേടി. സോങ് മെങ്ക്‌ലിങ്ങായിരുന്നു ചൈനയുടെ ഗോള്‍ സ്‌കോറര്‍. ലീഗ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ചൈനയോട് 3-2ന് പരാജയപ്പെട്ടിരുന്നു. കിരീട നേട്ടത്തിലൂടെ ആ പരാജയത്തിനുള്ള മറുപടി കൂടി ഇന്ത്യന്‍ വനിതകള്‍ ചൈനക്ക് നല്‍കി.

2013ല്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതിന് മുമ്പ് ഇന്ത്യന്‍ വനിതകളുടെ മികച്ച പ്രകടനം. 2010ല്‍ തുടങ്ങിയ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന സീസണില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയിരുന്നു. നേരത്തെ പാകിസ്താനെ 3-2ന് പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷന്‍മാരും ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം നേടിയിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


menaka gandhi

2 min

കേരളത്തിലെ കാട്ടുപന്നി ഭീഷണി കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി. എം.പി. മേനകാ ഗാന്ധി

May 27, 2022

Most Commented