ആംസ്റ്റര്‍ഡാം: ലോക ചെസ് ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന് റെക്കോഡ്. തുടര്‍ച്ചയായ 111 ക്ലാസിക്കല്‍ മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് റെക്കോഡ് സൃഷ്ടിച്ചത്.
റഷ്യയുടെ സെര്‍ഗെയ് തിവിയക്കോവ് 110 മത്സരങ്ങളില്‍ പരാജയമറിയാതെ 2005-ല്‍ സ്ഥാപിച്ച റെക്കോഡാണ് ലോകചാമ്പ്യന് മുന്നില്‍ വഴിമാറിയത്. ഹോളണ്ടില്‍ നടക്കുന്ന ടാറ്റ സ്റ്റീല്‍സ് ടൂര്‍ണമെന്റില്‍ ജോര്‍ഡാന്‍ വവാന്‍ ഫോറസ്റ്റിനോട് സമനില നേടിയാണ് കാള്‍സന്‍ ഈ നേട്ടം സ്വന്തം പേരിലാക്കിയത്. നാല് മത്സരങ്ങളില്‍ സമനില നേടിയ കാള്‍സന്‍ ഏഴാം സ്ഥാനത്താണ്.
ഇന്ത്യന്‍താരം വിശ്വനാഥന്‍ ആനന്ദും നാലാം റൗണ്ടില്‍ സമനില വഴങ്ങി. ചൈനയുടെ യു യാങ്യിയാണ് മുന്‍ ലോകചാമ്പ്യനെ തളച്ചത്.
Read More: ക്രിക്കറ്റ് ഞങ്ങളോട് പറഞ്ഞ നുണകള്‍
Content Highlights: longest unbeaten run in chess Magnus Carlsen breaks record