Photo: twitter.com/balrajshukla
റബത്ത്: 135 മത്സരങ്ങളില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്ന് ടെന്നീസ് താരത്തിന് ആജീവനാന്ത വിലക്ക്. മൊറോക്കോയുടെ യൂനസ് റാച്ചിഡിയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് താരത്തിനെതിരേ നടപടിയെടുത്തത്.
36 കാരനായ യൂനസ് 135 ടെന്നീസ് മത്സരങ്ങളില്‍ ഒത്തുകളിച്ചതായി കണ്ടെത്തിയതായി ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സി അറിയിച്ചു. ഡബിള്‍സ് മത്സരത്തില്‍ ലോക 473-ാം റാങ്കിലുള്ള താരമാണ് യൂനസ്. വിലക്കിന് പുറമേ 34000 യു.എസ് ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) താരം പിഴയായി അടയ്‌ക്കേണ്ടിവരും.
ടെന്നീസുമായി ഒരു ബന്ധവും പുലര്‍ത്താനാവാത്ത രീതിയിലാണ് താരത്തിനെ വിലക്കിയിരിക്കുന്നത്. താരം എന്നതിന് പുറമേ പരിശീലകനായിപ്പോലും യൂനസിന് ടെന്നീസ് ലോകത്ത് കഴിയാനാകില്ല. യൂനസിനൊപ്പം ഒത്തുകളിയ്ക്ക് കൂട്ടുനിന്ന രണ്ട് അള്‍ജീരിയന്‍ താരങ്ങളെയും ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സി വിലക്കിയിട്ടുണ്ട്.
Content Highlights: Life Ban For Tennis Player Guilty Of Record 135 Match-Fixing Offences
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..