Photo: twitter.com/BAI_Media
ബാങ്കോക്ക്: 2023 തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വപ്‌നക്കുതിപ്പ് നടത്തിയ മലയാളി താരം കിരണ്‍ ജോര്‍ജിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കിരണ്‍ ഫ്രാന്‍സിന്റെ ടോമ ജൂനിയര്‍ പോപോവിനോട് പരാജയപ്പെട്ടു. എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരമായ ലക്ഷ്യ സെന്‍ സെമി ഫൈനലിലെത്തി.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മലയാളിതാരത്തിന്റെ തോല്‍വി. സ്‌കോര്‍: 21-16, 21-17. രണ്ട് ഗെയിമിലും നന്നായി കളിച്ചെങ്കിലും ടോമയുടെ ഫോമിന് മുന്നില്‍ കിരണിന് പിടിച്ചുനില്‍ക്കാനായില്ല. ചൈനയുടെ മുന്‍നിര താരങ്ങളായ ഷി യു ക്വിയെയും വെങ് ഹോങ് യാങ്ങിനെയും വമ്പന്‍ അട്ടിമറികളിലൂടെ പുറത്താക്കിയാണ് കിരണ്‍ ക്വാര്‍ട്ടറിലെത്തിയത്.
ലക്ഷ്യ സെന്‍ മലേഷ്യയുടെ ലിയോങ് ജുന്‍ ഹാവോയെ തകര്‍ത്ത് സെമി ഫൈനലിലെത്തി. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ലക്ഷ്യയുടെ വിജയം. സ്‌കോര്‍: 21-19, 21-11. ആദ്യ ഗെയിമില്‍ മികച്ച പ്രകടനം പുറത്തെടുത്ത മലേഷ്യന്‍ താരത്തെ രണ്ടാം ഗെയിമില്‍ നിസ്സഹായനാക്കി ലക്ഷ്യ മത്സരം സ്വന്തമാക്കി.
ചൈനയുടെ ലു ഗ്വാങ് സു- തായ്‌ലന്‍ഡിന്റെ കുന്‍ലാവുട്ട് വിറ്റിഡ്‌സാണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ വിജയിയെയാണ് ലക്ഷ്യ സെന്‍ സെമിയില്‍ നേരിടുന്നത്.
Content Highlights: Lakshya Sen makes semifinals, Kiran George out in thailand open
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..