Photo: AFP
ബാങ്കോക്ക്: 2023 തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ യുവതാരം ലക്ഷ്യ സെന്‍ പുറത്തായി. പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ ലക്ഷ്യ തായ്‌ലന്‍ഡിന്റെ കുന്‍ലവുട് വിറ്റിഡ്‌സാണിനോട് പരാജയപ്പെട്ടു.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ സെന്‍ കീഴടങ്ങിയത്. ആദ്യ ഗെയിം അനായാസം നേടിയ ലക്ഷ്യയ്ക്ക് പിന്നീടുള്ള രണ്ട് ഗെയിമുകളില്‍ ഫോം കണ്ടെത്താനായില്ല. സ്‌കോര്‍: 21-13, 21-17, 21-13. വിറ്റിഡ്‌സാണിനെതിരേ ലക്ഷ്യയുടെ അഞ്ചാം തോല്‍വിയാണിത്. ഇതുവരെ എട്ട് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണ മാത്രമാണ് ഇന്ത്യന്‍ താരത്തിന് വിജയം നേടാനായത്.
ഇതോടെ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. മറ്റൊരു സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ ടോമ ജൂനിയര്‍ പോപോവിനെ തകര്‍ത്ത് ഹോങ് കോങ്ങിന്റെ ലീ ചെയുക് യു ഫൈനലിലെത്തി. ഫൈനലില്‍ ലീയും വിറ്റിഡ്‌സാണും ഏറ്റുമുട്ടും.
Content Highlights: lakshya sen got out from thailand open 2023 semi final
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..