Photo: www.wtatennis.com
ചാര്‍ളിസ്റ്റണ്‍: ചാല്ളിസ്റ്റണ് ഡബ്ല്യു.ടി.എ ടെന്നീസ് ടൂര്‍ണമെന്റില്‍ റഷ്യയുടെ വെറോണിക കുഡെര്‍മെറ്റോവയ്ക്ക് കിരീടം. ഫൈനലില്‍ ഡാങ്ക കോവിനിച്ചിനെ കീഴടക്കിയാണ് താരം കിരീടം ചൂടിയത്. സ്കോര്‍: 6-4, 6-2
ലോക റാങ്കിങ്ങില്‍ 38-ാം സ്ഥാനത്തുള്ള കുഡെര്‍മെറ്റോവ നേരിട്ടുകള്‍ക്കുള്ള സെറ്റുകള്‍ക്ക് വിജയം സ്വന്തമാക്കി. താരത്തിന്റെ ആദ്യ ഡബ്ല്യു.ടി.എ കിരീടമാണിത്.
ഈ ടൂര്‍ണമെന്റില്‍ ഒരു സെറ്റില്‍ പോലും തോല്‍വി വഴങ്ങാതെയാണ് കുഡെര്‍മെറ്റോവ കിരീടം നേടിയത്. ഈയിടെ അവസാനിച്ച അബുദാബി ഓപ്പണില്‍ താരം ഫൈനലിലെത്തിയിരുന്നെങ്കിലും ആര്യന സബലെങ്കയോട് പരാജയപ്പെട്ടു.
Content Highlights: Kudermetova charges to first career title in Charleston
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..