ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍: കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടില്‍


Photo: twitter.com/srikidambi

ഒഡിനീസ്: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം സിംഗിള്‍സിലെ ആദ്യ റൗണ്ടില്‍ ശ്രീകാന്ത് ഹോങ് കോങ്ങിന്റെ എന്‍ജി കാ ലോങ് ആംഗസിനെ കീഴടക്കി.

മൂന്ന് ഗെയിം നീണ്ട ഉശിരന്‍ പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് വിജയം നേടിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ഇന്ത്യന്‍ താരം പിന്നീടുള്ള രണ്ട് ഗെയിമുകളും നേടിയാണ് മത്സരം സ്വന്തമാക്കിയത്. മത്സരം 56 മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍: 17-21, 21-14, 21-12. ലോക റാങ്കിങ്ങില്‍ 14-ാം സ്ഥാനത്താണ് ആംഗസ്.



മുന്‍ ലോക ഒന്നാം നമ്പറും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടിയ ശ്രീകാന്ത് രണ്ടാം ഡെന്മാര്‍ക്ക് ഓപ്പണ്‍ കിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്. അഞ്ചുവര്‍ഷം മുന്‍പ് താരം ഈ കിരീടം സ്വന്തമാക്കിയിരുന്നു. അടുത്ത റൗണ്ടില്‍ 2021-ലെ ലോകചാമ്പ്യന്‍ സിങ്കപ്പൂരിന്റെ ലോഹ് കീനാണ് ശ്രീകാന്തിന്റെ എതിരാളി.

Content Highlights: kidambi srikanth, srikanth badminton, denmark open 2022, denmark open badminton, srikanth rank


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented