ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളത്തിന്റെ പുരുഷ, വനിതാ ടീമുകളില്‍ വന്‍ അഴിച്ചുപണി. നാല് പ്രമുഖതാരങ്ങളെ വീതമാണ് ഇരു ടീമുകളില്‍നിന്നും മാറ്റിയത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണിത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താന്‍ കഴിയാത്തതാണ് പുരുഷടീമിലെ മാറ്റങ്ങള്‍ക്ക് കാരണം. ഫെബ്രുവരി 15 മുതല്‍ 21 വരെ രാജസ്ഥാനിലെ ജയ്പുരിലാണ് ചാമ്പ്യന്‍ഷിപ്പ്. ദേശീയ വോളിയില്‍ കേരള വനിതകള്‍ തുടരെ രണ്ടാമതും ചാമ്പ്യന്‍മാരായപ്പോള്‍ പുരുഷ ടീം ഫൈനലില്‍ റെയില്‍വേസിനോട് തോറ്റു. ഇന്ത്യന്‍ താരങ്ങളായ ജെറോം വിനീത്, അഖിന്‍ ജാസ്, ജിതിന്‍, ഷോണ്‍ ടി. ജോണ്‍ എന്നിവരാണ് ടീമില്‍നിന്ന് പുറത്തായത്. ബിജില്‍ എബ്രഹാം, ടിനു ആന്റണി, കേരള പോലീസ് താരങ്ങളായ എസ്. സുനില്‍കുമാര്‍, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ പകരക്കാരായി.

വനിതാ ടീമില്‍ അനന്യ അനീഷ്, മേരി അലീന, യു. അതുല്യ, എന്‍.പി. അനഘ എന്നിവരാണ് പുതുമുഖങ്ങള്‍. അശ്വതി, ആല്‍ബിന്‍ തോമസ്, എസ്. ശരണ്യ, മായാ തോമസ് എന്നിവര്‍ പുറത്തായി.

ടീം: മുത്തുസാമി, ടിനു ആന്റണി, മുഹമ്മദ് ഇഖ്ബാല്‍, സാരംഗ് ശാന്തിലാല്‍, ബിജില്‍ എബ്രഹാം, അജിത് ലാല്‍, എറിന്‍ വര്‍ഗീസ്, റഹീം, എസ്. സുനില്‍കുമാര്‍, ഒ. അന്‍സാബ്, ജിബിന്‍ സെബാസ്റ്റ്യന്‍, സി.കെ. രതീഷ്. കോച്ച്: ബിജോയ് ബാബു.

വനിതാ ടീം: കെ.എസ്. ജിനി, അനന്യ അനീഷ്, എസ്. സൂര്യ, അഞ്ജു ബാലകൃഷ്ണന്‍, ജെ. മേരി അനീന, എസ്. രേഖ, എം. ശ്രുതി, അഞ്ജലി ബാബു, യു. അതുല്യ, കെ.പി. അനുശ്രീ, എന്‍.പി. അനഘ, അശ്വതി രവീന്ദ്രന്‍. കോച്ച്: സി.എസ്. സദാനന്ദന്‍.

Content Highlights: kerala volleyabll team declared