Image Courtesy: Getty Images
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സോഫിയ കെനിന്. ശനിയാഴ്ച നടന്ന ഫൈനലില്‍ സ്പാനിഷ് താരം ഗാര്‍ബിനെ മുഗുരുസയെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് (4-6, 6-2, 6-2) തോല്‍പ്പിച്ചാണ് ഈ 21-കാരി തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ടത്.
ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം മുഗുരുസയെ നിഷ്പ്രഭയാക്കിയ പ്രകടനം പുറത്തെടുത്താണ് കെനിന് കിരീടം നേടിയത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് കെനിന്. മുഗുരുസയെ തോല്പ്പിക്കുമ്പോള് 21 വയസും 80 ദിവസവുമാണ് കെനിന്റെ പ്രായം. 20 വയസും 283 ദിവസവും പ്രായമുള്ളപ്പോള്‍ 2008-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ മരിയ ഷറപ്പോവയാണ് പ്രായം കുറഞ്ഞ കിരീട ജേതാവ്.
ലോക ഒന്നാം റാങ്കുകാരി ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിയെ പരാജയപ്പെടുത്തിയാണ് സോഫിയ കെനിന് ഫൈനലിലെത്തിയത്. നാലാം സീഡ് റുമാനിയയുടെ സിമോണ ഹാലെപിനെ അട്ടിമറിച്ചായിരുന്നു സീഡില്ലാത്ത മുഗുരുസ ഫൈനലിലെത്തിയത്.
Content Highlights: Kenin stuns Muguruza to win Australian Open title
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..