Photo: twitter.com|afiindia
പാട്യാല: ഫെഡറേഷന് കപ്പ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഡിസ്ക്കസ് ത്രോയില്‍ ദേശീയ റെക്കോഡ് മറികടന്ന് കമല്‍പ്രീത് കൗര്‍.
65.06 മീറ്റര്‍ എന്ന പുതിയ റെക്കോഡ് കുറിച്ച കമല്‍പ്രീത് ഒളിമ്പിക് യോഗ്യതാ മാര്‍ക്കായ 63.05 മീറ്ററും മറികടന്ന് ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി.
2012-ല്‍ കൃഷ്ണ പൂനിയ സ്ഥാപിച്ച 64.76 മീറ്ററിന്റെ റെക്കോഡാണ് കമല്‍പ്രീത് മറികടന്നത്.
വനിതകളുടെ ഡിസ്കസ് ത്രോയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം 65 മീറ്റര്‍ മാര്‍ക്ക് മറികടക്കുന്നത്.
ദേശീയ റെക്കോഡ് മറികടന്ന കമല്‍പ്രീതിനെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Kamalpreet Kaur breaks national record qualifies for Tokyo in women s discus throw
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..