2021-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ ഇടം നേടി കളരിപ്പയറ്റും താങ് തായും


കളരിപ്പയറ്റിനെക്കൂടാതെ പഞ്ചാബിന്റെ ഗട്ക, മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കണ്ടുവരുന്ന മല്ലഖംബ തുടങ്ങിയ ആയോധന കലകളും യൂത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്.

Photo: ajesh idavetty

ന്യൂഡല്‍ഹി: 2021-ല്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റും മണിപ്പൂരിന്റെ ആയോധനകലയായ താങ് തായും ഇടം നേടി. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഹരിയാണയിലെ പഞ്ച്കുളയിലാണ് 2021-ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുക. കളരിപ്പയറ്റിനെക്കൂടാതെ പഞ്ചാബിന്റെ ഗട്ക, മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കണ്ടുവരുന്ന മല്ലഖംബ തുടങ്ങിയ ആയോധന കലകളും യൂത്ത് ഗെയിംസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. നേരത്തേ യോഗാസനവും ഒരു മത്സര ഇനമാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'ഇന്ത്യയുടെ പലഭാഗങ്ങളിലുമായി ഏറെ പഴക്കം ചെന്ന നിരവധി ആയോധന കലകളുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അത്തരം കലകളെ കായികലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവരും. അതിന്റെ ഭാഗമായാണ് കളരിപ്പയറ്റ്, മല്ലഖംബ, ഗട്ക, താങ് താ തുടങ്ങിയ ആയോധനകലകള്‍ ഖേലോ ഇന്ത്യയുടെ ഭാഗമായത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആയോധനകലകളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കും. ' കായികമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി.

Content Highlights: Kalarippayattu and Thang-Ta to feature at Khelo India 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented