Photo: AFP
പാരീസ്: മുന്‍ ലോക അഞ്ചാം നമ്പര്‍ താരവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ റണ്ണറപ്പുമായ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ ടെന്നീസില്‍ നിന്ന് വിരമിച്ചു. ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ സോംഗ വിരമിക്കുകയായിരുന്നു.
37 കാരനായ സോംഗയെ നോര്‍വീജിയന്‍ താരമായ കാസ്പര്‍ റൂഡ് കീഴടക്കി. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കാസ്പറിന്റെ വിജയം. സ്കോര്‍: 6-7, 7-6, 6-2, 7-6. ആദ്യ സെറ്റ് സോംഗയാണ് നേടിയത്. പിന്നീട് മികവ് പുലര്‍ത്താന്‍ താരത്തിന് സാധിച്ചില്ല.
ഫ്രഞ്ച് ഓപ്പണിലൂടെ വിരമിക്കുമെന്ന് സോംഗ കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു. മത്സരത്തിനുശേഷം കണ്ണീരോടെയാണ് സോംഗ കോര്‍ട്ട് വിട്ടത്. സോംഗയോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിനകത്ത് താരത്തിന്റെ കരിയറുമായി ബന്ധപ്പെട്ട പ്രത്യേക വീഡിയോ സ്ക്രീന്‍ ചെയ്തു.
Also Read
റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍, ആന്‍ഡി മുറെ തുടങ്ങിയ ഇതിഹാസതാരങ്ങളെ അട്ടിമറിച്ചിട്ടുള്ള സോംഗ 2008 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തി ചരിത്രം കുറിച്ചിരുന്നു. അന്ന് ജോക്കോവിച്ചിനോട് പരാജയപ്പെട്ടെങ്കിലും തലയുയര്‍ത്തിയാണ് താരം കോര്‍ട്ട് വിട്ടത്.
ഫ്രഞ്ച് ഓപ്പണിലും വിംബിള്‍ഡണിലും രണ്ട് തവണ വീതം സെമിയിലെത്താനും സോംഗയ്ക്ക് സാധിച്ചു. 2017 ഡേവിസ് കപ്പ് നേടിയ ഫ്രാന്‍സ് ടീമിലംഗമാണ് സോംഗ. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ പുരുഷ ഡബിള്‍സില്‍ വെള്ളി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..