ജിം തോർപ്പ് (ഫയൽ ചിത്രം) | Photo: AP
ലോസാന്‍: 1912 സ്റ്റോക്ഹോം ഒളിമ്പിക്സില്‍ അമേരിക്കന്‍ താരം ജിം തോര്‍പ്പ് നേടിയ രണ്ട് സ്വര്‍ണമെഡലുകള്‍ തിരിച്ചെടുത്തത് 110 വര്‍ഷങ്ങള്‍ക്കുശേഷം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പുനഃസ്ഥാപിച്ചു. നേട്ടത്തിന്റെ 110-ാം വാര്‍ഷികത്തില്‍ മെഡലുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനമായി. 1953-ല്‍ 65-ാം വയസ്സിലാണ് തോര്‍പ്പ് അന്തരിച്ചത്.
പെന്റാത്തലണിലും ഡെക്കാത്തലണിലുമാണ് തോര്‍പ്പ് സ്വര്‍ണം നേടിയത്. രണ്ടാം സ്ഥാനത്തെത്തിയയാളേക്കാള് മൂന്നിരട്ടി പോയന്റുകള്‍ നേടിയാണ് പെന്റാത്തലണില്‍ തോര്‍പ്പ് ചാമ്പ്യനായത്. സമാപനച്ചടങ്ങില്‍ സ്വീഡനിലെ ഗുസ്താവ് അഞ്ചാമന് രാജാവ് തോര്‍പ്പിനോട് പറഞ്ഞു - സര്, നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച അത്ലറ്റ്. പക്ഷേ, ആ നേട്ടത്തിന് അധികം ആയുസ്സുണ്ടായില്ല. തോര്‍പ്പ് ചെറിയൊരു ബേസ്ബോള്‍ ലീഗില്‍ പണം വാങ്ങി കളിച്ചിരുന്നു എന്ന് പിന്നീടറിഞ്ഞു. ഇത് അന്നത്തെ ഒളിമ്പിക് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. ഒരു മത്സരത്തിന് രണ്ട് ഡോളര്‍ വീതമാണ് അദ്ദേഹം വാങ്ങിയിരുന്നത്. പക്ഷേ, അമേച്വര്‍ അത്ലറ്റിക് യൂണിയന് സംഭവം ഗൗരവമായെടുത്തു. തോര്‍പ്പിന്റെ അമച്വര്‍ പദവി പിന്‍വിച്ചു, പ്രൊഫഷണലായി പ്രഖ്യാപിച്ചു. അങ്ങനെ രണ്ട് മെഡലുകളും ഐ.ഒ.സി. തിരിച്ചെടുത്തു.
പില്ക്കാലത്ത്, ബാലിശമായ ഒളിമ്പിക് നിയമങ്ങള്‍ മാറി. 1982-ല്‍ തോര്‍പ്പിന്റെ കുടുംബത്തിന് ഐ.ഒ.സി. ഡ്യൂപ്ലിക്കേറ്റ് സ്വര്‍ണമെഡലുകള്‍ നല്കി. എന്നാല്‍, ഒളിമ്പിക് റെക്കോഡ് പുനഃസ്ഥാപിച്ചില്ല. റെക്കോഡ് ബുക്കില്‍ തോര്‍പ്പിനെ സംയുക്തവിജയിയായി ചേര്‍ക്കുകയും ചെയ്തു. രണ്ടിനങ്ങളിലും ഏകവിജയിയായി തോര്‍പ്പിനെ ഐ.ഒ.സി. ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്.
Content Highlights: jim thorpe, ioc, olympics, jim thorpe athlete, jim thorpe story, sports news, sports
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..