Photo: twitter.com/DaruvalaJehan
മുംബൈ: നാരായണ്‍ കാര്‍ത്തികേയനും കരുണ്‍ ചന്ദോക്കിനും ശേഷം ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ പങ്കെടുക്കാന്‍ മറ്റൊരു ഇന്ത്യക്കാരന് തയ്യാറെടുക്കുന്നു. മുംബൈക്കാരനായ ജെഹാന് ധാരുവാല ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ പങ്കെടുക്കാനുള്ള സൂപ്പര്‍ ലൈസന്‍സിന് യോഗ്യത നേടി.
കഴിഞ്ഞദിവസം ഇംഗ്ലണ്ടിലെ സില്‍വര്‍സ്റ്റോണ്‍ സര്‍ക്യൂട്ടില്‍ നടന്ന പരീക്ഷണ ഓട്ടത്തില്‍ നിശ്ചിതസമയത്ത് ലക്ഷ്യം പൂര്‍ത്തിയാക്കിയാണ് 23-കാരന് സൂപ്പര്‍ ലൈസന്‍സിന് യോഗ്യത നേടിയത്.
ഫോര്‍മുല വണ്‍ ടീമുകളിലൊന്നായ മക്ലാരന്റെ വണ്ടിയില്‍ 130 ലാപ്പുകള്‍ ഓടിച്ചു. പിഴവുകളൊന്നുമില്ലാതെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയതോടെ ഇനി സൂപ്പര്‍ ലൈസന്‍സിന് അപേക്ഷിക്കാം.നിലവില്‍ ഫോര്‍മുല 2 മത്സരത്തില്‍ ഇറ്റാലിയന്‍ ടീമായ പ്രേമയ്ക്കുവേണ്ടി മത്സരിക്കുന്ന ജെഹാന് ഈ സീസണില്‍ മൂന്നാംസ്ഥാനത്തുണ്ട്. റെഡ്ബുള്ളിന്റെ ജൂനിയര്‍ ടീമംഗവുമായിരുന്നു.
Content Highlights: jehan daruvala, f1, formula one, car racing, daruvala racer, car race, sports news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..