ന്യൂഡല്‍ഹി: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ സ്വര്‍ണക്കുതിപ്പ് തുടരുന്നു. വനിതകളുടെ ട്രാപ്പ് ഇനത്തില്‍ ശ്രേയസി സിങ്, മനിഷ കീര്‍, രാജേശ്വരി കുമാരി ടീമും പുരുഷന്മാരുടെ ട്രാപ്പ് ഇനത്തിത്ത ക്യാനന്‍ ചേനായി, പൃഥ്വിരാജ് ടൊന്‍ഡെയ്മന്‍, ലക്ഷ്യ ടീമുമാണ് സ്വര്‍ണം നേടിയത്.

വനിതാ ടീം ഫൈനലില്‍ കസാഖ്‌സ്ഥാനെയും (6-0) പുരുഷന്മാര്‍ സ്ലോവാക്യയെയുമാണ് തോല്‍പിച്ചത്. ഇതോടെ ഇന്ത്യയുടെ മൊത്തം സ്വര്‍ണസമ്പാദ്യം പതിനാലായി.

വനിതകളുടെ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ ടീം 321 പോയിന്റും കസാഖ് ടീം 308 പോയിന്റുമാണ് നേടിയത്.

Content Highlights: ISSF World Cup: India Win Gold In Women's And Men's Trap Team Events