Photo Credit: Hockey India Twitter
ബെയ്ജിങ്: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചൈനീസ് പര്യടനം റദ്ദാക്കി. മാര്‍ച്ച് 14 മുതല്‍ 25 വരെയായിരുന്നു ടീം ചൈനയില്‍ പര്യടനം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പര്യടനം സംഘടിപ്പിച്ചത്. പര്യടനം റദ്ദാക്കിയതോടെ ഇന്ത്യയുടെ ഒളിമ്പിക്‌സ് ഒരുക്കങ്ങളെ ബാധിക്കും. പ്രോ ഹോക്കി ലീഗ് നടക്കുന്നതിനാല്‍ മറ്റുപ്രധാന ടീമുകളെല്ലാം അതിനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ട് തന്നെ അവരുമായുള്ള പരിശീലന മത്സരങ്ങള്‍ നടക്കില്ല.
കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ നടന്ന യോഗ്യത മത്സരത്തില്‍ അമേരിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ യോഗ്യത നേടിയത്. മൂന്നാമത്തെ മാത്രം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്.
Content Highlights: Indian women’s hockey team cancels China tour over coronavirus
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..