കാര്‍ത്തിക്കിന്റെ മാലാഖ വീണ്ടും കോര്‍ട്ടിലെത്തി, വെങ്കലം കഴുത്തിലണിഞ്ഞു


ഇരട്ടക്കുട്ടികളുടെ അമ്മയായശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ ദീപിക പള്ളിക്കലിന് സ്‌ക്വാഷില്‍ മെഡല്‍ത്തിളക്കം

ദിനേഷ് കാർത്തിക്കും ദീപികയും | Photo: PTI

കൊച്ചി: ദിനേശ് കാര്‍ത്തിക്കിന്റെ താളം തെറ്റിയ ജീവിതത്തിലേക്ക് ഒരു മാലാഖയെപ്പോലെയാണ് അവള്‍ കടന്നുവന്നത്. റിക്കി പോണ്ടിങ്ങിന്റെ ജീവിതത്തില്‍ റിയാനയെപ്പോലെ, ആന്ദ്രേ അഗാസിയുടെ ജീവിതത്തില്‍ സ്റ്റെഫി ഗ്രാഫിനെപ്പോലെ ഒരാള്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ സമീപകാലത്ത് സൂപ്പര്‍ ഹീറോയെപ്പോലെ തിരിച്ചുവന്ന ദിനേശ് കാര്‍ത്തിക്കിന്റെ ത്രില്ലര്‍ ഫിനിഷിങ്ങുകള്‍കണ്ട് കായികപ്രേമികള്‍ കൈയടിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റില്‍ ഏറെ അര്‍ഹതയുള്ള ഒരാളുണ്ട്, ദീപിക പള്ളിക്കല്‍. ഭര്‍ത്താവിന് ആത്മവിശ്വാസത്തിന്റെ ഊര്‍ജവാഹിനിയായി, ഇരട്ടക്കുട്ടികളുടെ അമ്മയായൊക്കെ നില്‍ക്കുമ്പോഴും കളിക്കളത്തില്‍ വിസ്മയവിജയങ്ങളുടെ കൂട്ടുകാരിയായും തുടരുന്ന ഒരാള്‍. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്‌ക്വാഷില്‍ മിക്‌സഡ് ഡബിള്‍സില്‍ വെങ്കലമെഡല്‍ നേടിയ ദീപിക പള്ളിക്കല്‍ എന്ന മലയാളിയായ ഇന്ത്യയുടെ സ്‌ക്വാഷ് താരത്തിന് വിശേഷണങ്ങള്‍ മതിയാകില്ല.

ഇരട്ടക്കുട്ടികളുടെ അമ്മയായി ആറുമാസംപോലും പൂര്‍ത്തിയാകുന്നതിനുമുമ്പേ ലോകചാമ്പ്യന്‍ഷിപ്പിനായി കളിക്കളത്തില്‍ തിരിച്ചെത്തിയ ദീപിക ആ വിജയയാത്രയുടെ തുടര്‍ച്ചയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലും അടയാളപ്പെടുത്തിയത്. സൗരവ് ഘോഷാലിനൊപ്പം മിക്‌സഡ് ഡബിള്‍സില്‍ വെങ്കലം നേടിയ ദീപിക നേരത്തേ ഗ്ലാസ്‌കോയില്‍നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണമാണ് നേടിയത്.

കബീര്‍, സിയാന്‍ എന്നിങ്ങനെ ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കിയ ദീപികയുടെ കളിക്കളത്തിലേക്കുള്ള മടങ്ങിവരവ് ഒരുപാട് സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തിലേക്കുള്ള വാതില്‍ തുറക്കല്‍ കൂടിയാണ്. ''അമ്മയായ എനിക്ക് കളിക്കളത്തില്‍ പഴയ ഫോമില്‍ കളിക്കാനാകില്ലെന്നാണ് പലരും പറഞ്ഞത്. അതൊക്കെ അവരുടെ മാത്രം വിശ്വാസമായിരുന്നു. കാലിലെ പരിക്കുമൂലം ഏറെ വിഷമിച്ച ഞാന്‍ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്‌ക്വാഷിന്റെ ലോകത്തേക്കു തിരിച്ചെത്തിയത്. ഭര്‍ത്താവ്, മക്കള്‍, കുടുംബം ഇതൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്. എന്നാല്‍, ഇതൊക്കെ വന്നുചേരുമ്പോഴും സ്വന്തം സ്വപ്നങ്ങളെയും കരിയറിനെയും കൈവിടാതിരിക്കാനും ശ്രദ്ധിക്കണം. അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും നമ്മുടെ സ്വപ്നങ്ങള്‍ തീവ്രമാണെങ്കില്‍ അതിലേക്കുതന്നെ നമ്മള്‍ തിരിച്ചെത്തും.'' -ദീപികയുടെ വാക്കുകളില്‍ അവളുടെ സ്വപ്നത്തിന്റെ നിറങ്ങളത്രയുമുണ്ടായിരുന്നു.

Content Highlights: deepika pallikkal, dinesh karthik, karthik deepika, sports news, cwg 2022, squash, cricket, news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented