Photo: twitter.com/shivathapa
ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ ശിവ ഥാപ്പയ്ക്ക് വിജയം. പുരുഷന്മാരുടെ ലൈറ്റ് വെല്‍ട്ടര്‍ വിഭാഗത്തില്‍ പാകിസ്താന്റെ സുലേമാന് ബലോച്ചിനെ ഇടിച്ചിട്ടാണ് ഥാപ്പ വിജയം നേടിയത്.
ഈ വിജയത്തോടെ താരം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഏകപക്ഷീയമായ മത്സരത്തില്‍ 5-0 നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ഥാപ്പയുടെ പരിചയസമ്പത്തിന് മുന്നില്‍ ഒന്നുപൊരുതാന്‍ പോലുമാകാതെ പാക് താരം മുട്ടുകുത്തി.
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ഥാപ്പ 2015-ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി ചരിത്രം കുറിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് തവണ വീതം വെള്ളിയും വെങ്കലവും നേടിയ ഥാപ്പ ഈയിനത്തിലെ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..