എച്ച്.എസ്.പ്രണോയ് തോമസ് കപ്പിൽ മത്സരിക്കുന്നു | Photo: AP
കോഴിക്കോട്: തോമസ് കപ്പിലെ ചരിത്രനേട്ടത്തില്‍ മലയാളിത്തിളക്കം. ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരം എച്ച്.എസ്. പ്രണോയിയും ഡബിള്‍സ് താരം എം.ആര്‍. അര്‍ജുനുമാണ് കിരീടം നേടിയ ടീമിലെ മലയാളിതാരങ്ങള്‍. ഒപ്പം പരിശീലകന്‍ യു.വിമല്‍കുമാറും.
തിരുവനന്തപുരം സ്വദേശിയായ പ്രണോയിയുടെ പോരാട്ടം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും ഇന്ത്യക്ക് ജയം നേടിക്കൊടുത്തത് പ്രണോയി പൊരുതി നേടിയ ജയമാണ്. സെമിയില്‍ പരിക്കിനെ വകവെക്കാതെയാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ടൂര്‍ണമെന്റില്‍ ടീമിനായി കളിച്ച അഞ്ച് മത്സരങ്ങളും പ്രണോയ് ജയിച്ചു. ഫൈനലില്‍ കളിക്കേണ്ട ആവശ്യമുണ്ടായില്ല. സുനില്‍കുമാര്‍-ഹസീന ദമ്പതിമാരുടെ മകനാണ്.
ഡബിള്‍സ് താരമായ എം.ആര്‍. അര്‍ജുന്‍ എറണാകുളം കളമശ്ശേരി സ്വദേശിയാണ്. ഫൈനലില്‍ ഇറങ്ങിയ ടീമില്‍ അര്‍ജുന്‍- ധ്രുവ് കപില സഖ്യം ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍, ഇരുവര്‍ക്കും കളത്തിലിറങ്ങേണ്ടി വന്നില്ല. ടൂര്‍ണമെന്റില്‍ ജര്‍മനിക്കെതിരേ സഖ്യം ഇന്ത്യക്കായി കളിക്കുകയും ജയം നേടുകയും ചെയ്തു. ചൈനീസ് തായ്പേയിക്കെതിരായ മത്സരത്തില്‍ തോറ്റു.
Also Read
25-കാരനായ അര്‍ജുന്‍ ദേശീയ- അന്താരാഷ്ട്ര തലത്തില്‍ ഡബിള്‍സില്‍ ഏറെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. 2020-ല്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിലംഗമായിരുന്നു. രാമചന്ദ്രന്‍-സുജാത ദമ്പതിമാരുടെ മകനാണ്.
തിരുവനന്തപുരം സ്വദേശിയായ പരിശീലകന്‍ വിമല്‍കുമാറിന്റെ അനുഭവസമ്പത്തും തന്ത്രങ്ങളും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. ഇന്ത്യന്‍ ബാഡ്മിന്റണിലെ മുന്‍നിരതാരങ്ങളുടെ പരിശീലകനായ വിമലിനെ ദ്രോണാചാര്യ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചിട്ടുണ്ട്.
Content Highlights: badminton, thomas cup, hs prannoy, u vimal kumar, m.r arjun, indian badminton
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..