Photo: twitter.com/TheHockeyIndia
പോച്ചെഫ്‌സ്ട്രൂം: ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടക്കുന്ന എഫ്.ഐ.എച്ച് വനിതാ ജൂനിയര്‍ ഹോക്കി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. വെയ്ല്‍സിനെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യന്‍ യുവതാരങ്ങള്‍ കീഴടക്കിയത്.
പൂള്‍ ഡി യിലാണ് ഇന്ത്യയും വെയ്ല്‍സും ഉള്‍പ്പെടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ലാല്‍റിന്‍ഡികി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലാല്‍റെംസിയാമി, മുംതാസ് ഖാന്‍, ദീപിക എന്നിവരും ലക്ഷ്യം കണ്ടു. വെയ്ല്‍സിനുവേണ്ടി മില്ലി ഹോമി ആശ്വാസ ഗോളടിച്ചു.
സലിമ ടെറ്റെ നയിക്കുന്ന ഇന്ത്യന്‍ ടീം ആദ്യ മിനിറ്റ് തൊട്ട് ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. മത്സരത്തിലുടനീളം ഇന്ത്യ ആധിപത്യം പുലര്‍ത്തി. അടുത്ത മത്സരത്തില്‍ ജര്‍മനിയാണ് ഇന്ത്യയുടെ എതിരാളി. ഏപ്രില്‍ മൂന്നിനാണ് മത്സരം.
Content Highlights: India Women's Team beats Wales 5-1 in FIH Junior World Cup opener
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..