Photo: twitter.com/TheHockeyIndia
ഭുവനേശ്വര്‍: എഫ്.ഐ.എച്ച് പ്രോ ലീഗ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ജര്‍മനിയാണ് ഇന്ത്യന്‍ വനിതകളെ വീഴ്ത്തിയത്. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ 2-1 എന്ന സ്‌കോറിനാണ് ജര്‍മനിയുടെ വിജയം.
നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന സ്‌കോറിന് സമനില പാലിച്ചതിനെത്തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇന്ത്യയ്ക്ക് വേണ്ടി നവനീത് കൗറും ജര്‍മനിയ്ക്ക് വേണ്ടി കാര്‍ലോട്ട സിപ്പെലും ഗോളടിച്ചു.
ഷൂട്ടൗട്ടില്‍ ജര്‍മനിയുടെ പൗളിന്‍ ഹെയ്ന്‍സും സാറ സ്‌ട്രോസും ലക്ഷ്യം കണ്ടപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി നവനീത് കൗര്‍ മാത്രമാണ് വലകുലുക്കിയത്. ദേവി ശര്‍മിള, മോണിക്ക, ലാല്‍റെം സിയാമി, നേഹ എന്നിവര്‍ക്ക് ഷൂട്ടൗട്ടില്‍ ലക്ഷ്യം കാണാനായില്ല.
പ്രോ ലീഗിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീണു. 12 പോയന്റുള്ള അര്‍ജന്റീനയാണ് ഒന്നാമത്. നെതര്‍ലന്‍ഡ്‌സ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ജര്‍മനി ആറാമതാണ്.
Content Highlights: India women's hockey team lost to Germany in FIH Pro League
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..