ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം


15 മെഡലുകള്‍ നേടിക്കൊണ്ടാണ് ഇന്ത്യ ഒന്നാമത്തെത്തിയത്.

Photo: www.issf-sports.org

ഷാങ്‌വോണ്‍: ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. 15 മെഡലുകള്‍ നേടിക്കൊണ്ടാണ് ഇന്ത്യ ഒന്നാമത്തെത്തിയത്. അഞ്ച് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യന്‍ ടീം നേടിയെടുത്തത്.

നാല് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 12 മെഡലുകള്‍ നേടിയ ആതിഥേയരായ കൊറിയ രണ്ടാമതും നാല് സ്വര്‍ണവും രണ്ട് വെങ്കലവുമടക്കം ആറുമെഡലുകള്‍ നേടിയ ചെക്ക് റിപ്പബ്ലിക്ക് മൂന്നാമതുമെത്തി. ചൈന, സെര്‍ബിയ എന്നീ രാജ്യങ്ങളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.

അവസാനദിനം ഇന്ത്യയ്ക്ക് വേണ്ടി അനിഷ് ഭന്‍വാല, വിജയ് വീര്‍ സിദ്ധു, സമീര്‍ സഖ്യം 25 മീറ്റര്‍ റാപ്പിഡ് പിസ്റ്റള്‍ ടീം ഇനത്തില്‍ വെള്ളിമെഡല്‍ നേടി.

ഒക്ടോബറില്‍ നടക്കുന്ന ഐ.എസ്.എസ്.എഫ് ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി മികച്ച പ്രകടനം തന്നെയാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്.

ചാമ്പ്യന്‍ഷിപ്പിന് ഈജിപ്തിലെ കെയ്‌റോയാണ് വേദിയാകുന്നത്. ലോകചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ താരങ്ങള്‍ക്ക് നേരിട്ട് 2024 പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനാകും.

Content Highlights: shooting world cup 2022, issf shooting, indian team, shooting, india win shooting world cup, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented