Photo: ANI
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മന്‍പ്രീത് സിങ്ങാണ് നായകന്. മലയാളി താരം പി.ആര്. ശ്രീജേഷ് ഗോള്‍വല കാക്കും.
ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍വെച്ചാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. സീനിയര്‍ താരങ്ങളടങ്ങിയ മികച്ച നിരയെയാണ് ഇന്ത്യ അയയ്ക്കുന്നത്. ഫെബ്രുവരിയില്‍ രണ്ടാം നിര ടീമിനെയാണ് അയയ്ക്കുകയെന്ന് ഹോക്കി ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.
എന്നാല്‍ പുതുമുഖങ്ങളെ അണിനിരത്തി ഈയിടെ അവസാനിച്ച ഏഷ്യ കപ്പ് ഹോക്കിയില്‍ ഇന്ത്യ മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ടീമിലെ മിക്ക അംഗങ്ങളും കോമണ്‍വെല്‍ത്തിനായുള്ള ടീമിലുണ്ട്.
മന്‍പ്രീത് നയിക്കുന്ന ടീമില്‍ പരിചയസമ്പന്നരായ പി.ആര്. ശ്രീജേഷ്, ഹര്‍മന്‍പ്രീത് സിങ് തുടങ്ങിയവരുമുണ്ട്. ഇന്ത്യ പൂള് ബിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കുന്നത്. ഘാന, ഇംഗ്ലണ്ട്, കാനഡ, വെയില്‍സ് എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പിലുള്ളത്. ആദ്യ രണ്ട് സ്ഥാനം നേടുന്ന ടീമുകള്‍ ഫൈനലിന് യോഗ്യത നേടും.
ഇന്ത്യന്‍ ഹോക്കി ടീമിന് ഇതുവരെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടാനായിട്ടില്ല. 2010-ലും 2014-ലും വെള്ളി നേടിയതാണ് മികച്ച നേട്ടം. കഴിഞ്ഞ തവണ ഇന്ത്യയ്ക്ക് മെഡല്‍ നേടാന്‍ സാധിച്ചില്ല. വെങ്കലമെഡലിനായുള്ള മത്സരത്തില്‍ അന്ന് ഇന്ത്യന്‍ ഹോക്കി ടീം ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങി.
Content Highlights: India to send full-strength CWG squad to Birmingham, Manpreet back as captain
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..