ചരിത്രത്തിലാദ്യമായി മോട്ടോ ജിപിയ്ക്ക് വേദിയാകാന്‍ ഇന്ത്യ


Photo: twitter.com/MotoGP

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി മോട്ടോ ജിപി ബൈക്കോട്ട മത്സരത്തിന് ഇന്ത്യ വേദിയാകുന്നു. 2023 ലാണ് ഇന്ത്യ മോട്ടോ ജിപിയ്ക്ക് വേദിയാകുന്നത്. ഉത്തര്‍പ്രദേശിലെ ബുദ്ധ് അന്താരാഷ്ട്ര സര്‍ക്യൂട്ടിലാണ് മത്സരം നടക്കുന്നത്.

ഫോര്‍മുല വണ്‍ കാറോട്ടമത്സരം നടത്തി ഇതിനോടകം ലോകശ്രദ്ധയാകര്‍ഷിച്ച റേസ് ട്രാക്കാണ് ബുദ്ധ് അന്താരാഷ്ട്ര സര്‍ക്യൂട്ട്. 2011-ലും 2013-ലും ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിന് ഇവിടം വേദിയായിരുന്നു.



200 മില്യണിലധികം മോട്ടോര്‍സൈക്കിളുകള്‍ വാഴുന്ന ഇന്ത്യയില്‍ ബൈക്കോട്ട മത്സരം വരുന്നതോടെ ടൂവീലര്‍ വിപണിയില്‍ വമ്പന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. കായികമന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഇന്ത്യയ്ക്ക് പുറമേ കസാഖ്‌സ്താനും മോട്ടോ ജിപിയ്ക്കായി തിരഞ്ഞെടുത്ത പുതിയ വേദിയാണ്. സാധാരണയായി യൂറോപ്യന്‍ രാജ്യങ്ങളിലാണ് മോട്ടോ ജിപി നടക്കാറ്. എന്നാല്‍ സമീപകാലത്തായി മത്സരം കാണാനെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നു. ഇതോടെയാണ് അധികൃതര്‍ പുതിയ വേദികളിലേക്ക് മത്സരങ്ങള്‍ മാറ്റുന്നത്.

നിലവില്‍ തായ്‌ലന്‍ഡിലാണ് മോട്ടോ ജിപി നടക്കുന്നത്. നിലവിലെ ലോകചാമ്പ്യനായ ഫ്രാന്‍സിന്റെ ഫാബിയോ ക്വാര്‍ട്ടാറാറോ 219 പോയന്റുമായി സീസണില്‍ മുന്നിലാണ്. ഇറ്റലിയുടെ ഫ്രാന്‍സെസ്‌കോ ബാഗ്നായിയയാണ് രണ്ടാമത്.

Content Highlights: moto gp, 2023 moto gp, motogp india, bike racing, budh circuit, india moto gp, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented