2023 ഹോക്കി ലോകകപ്പ് ജനുവരി 13 ന്, ആദ്യമത്സരത്തില്‍ ഇന്ത്യ സ്‌പെയിനിനെ നേരിടും


ഇന്ത്യ ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്

പി.ആർ. ശ്രീജേഷ് | Photo: ANI

ന്യൂഡല്‍ഹി: 2023 ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പുറത്തുവന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13 ന് ആരംഭിക്കും. ഇന്ത്യയുടെ ആദ്യമത്സരത്തില്‍ സ്‌പെയിനാണ് എതിരാളി. റൂര്‍ക്കേലയിലെ ബിസ്ര മുണ്ട സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യ ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്. ഇന്ത്യയെക്കൂടാതെ സ്‌പെയിന്‍, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡിയിലുള്ളത്. രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആതിഥേയര്‍ വെയ്ല്‍സിനെ നേരിടും.



ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ജനുവരി 13 ന് 2016 ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാക്കളായ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ 44 മത്സരങ്ങളാണുള്ളത്. ഫൈനല്‍ ജനുവരി 29 നാണ് നടക്കുക. ഭുവനേശ്വറാണ് ഫൈനലിന് വേദിയാകുന്നത്.


Content Highlights: 2023 hockey world cup, hockey world cup, indian hockey team, sports news, hockey india, sreejesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented