എഫ്.ഐ.എച്ച് പ്രോ ലീഗ് ഹോക്കിയില്‍ ബ്രിട്ടനെ തകര്‍ത്ത് ഇന്ത്യ


1 min read
Read later
Print
Share

Photo: twitter.com/TheHockeyIndia

ലണ്ടന്‍: എഫ്.ഐ.എച്ച് പ്രോ ലീഗില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് തകര്‍പ്പന്‍ വിജയം. കരുത്തരായ ബ്രിട്ടനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഇന്ത്യ കീഴടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 4-4 എന്ന സ്‌കോറിന് സമനില വഴങ്ങിയതിനാല്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് ഇന്ത്യ വിജയം നേടിയത്. ലീഗിലെ ആദ്യപാദ മത്സരത്തില്‍ ഇന്ത്യ ബ്രിട്ടനോട് തോറ്റിരുന്നു. തോല്‍വിയ്ക്കുള്ള മധുരപ്രതികാരമായി ഈ വിജയം. നിശ്ചിത സമയത്ത് ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് സിങ്, മന്‍ദീപ് സിങ്, സുഖ്ജീത് സിങ്, അഭിഷേക് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബ്രിട്ടന് വേണ്ടി നാലുഗോളും നേടിയത് സൂപ്പര്‍ താരം സാം വാര്‍ഡാണ്.

ഈ വിജയത്തോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 24 പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. 11 മത്സരങ്ങളില്‍ നിന്ന് 26 പോയന്റുള്ള ബ്രിട്ടനാണ് ഒന്നാമത്. അടുത്ത മത്സരത്തില്‍ ജൂണ്‍ ഏഴിന് ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ നേരിടും.

Content Highlights: india thrashes britain in fih pro league hockey 2023

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anshu malik

1 min

​ഗുസ്തി ലോകകപ്പിൽ വെള്ളിമെഡൽ നേടി ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്ക്

Dec 17, 2020


Men's 4x400-meters relay team

1 min

ഹീറ്റ്‌സില്‍ ഏഷ്യന്‍ റെക്കോഡ്, ഫൈനലില്‍ അഞ്ചാമത്; 4X400 റിലേയില്‍ തലയുയര്‍ത്തി ഇന്ത്യ

Aug 28, 2023


pv sindhu

1 min

മോശം ഫോം തിരിച്ചടിയായി, പി.വി. സിന്ധു ലോക റാങ്കിങ്ങില്‍ 15-ാം സ്ഥാനത്തേക്ക്

Jul 4, 2023


Most Commented