Photo: AP
ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷവിഭാഗം 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ നീന്തലില്‍ ഇന്ത്യയുടെ മലയാളിതാരം സാജന് പ്രകാശ് പുറത്ത്. ഹീറ്റ്സില്‍ തന്നെ താരം പുറത്താകുകയായിരുന്നു.
എട്ടുപേര്‍ പങ്കെടുത്ത ഹീറ്റ് ആറില്‍ മത്സരിച്ച സാജന് നിരാശപ്പെടുത്തി. അവസാന സ്ഥാനത്താണ് താരം മത്സരം പൂര്‍ത്തീകരിച്ചത്. ഹീറ്റ്സില്‍ ഇംഗ്ലണ്ടിന്റെ ജോക്കബ് തോമസ് ടെയ്ലര് പീറ്റേഴ്സ് ഒന്നാമത്തെത്തി.
25.01 സെക്കന്‍ഡിലാണ് സാജന് മത്സരം അവസാനിപ്പിച്ചത്. എല്ലാ ഹീറ്റ്സുകളും പരിഗണിക്കുമ്പോള്‍ സാജന് 24-ാം സ്ഥാനത്താണ്.
എന്നാല്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് സെമിഫൈനലില്‍ പ്രവേശിച്ചു. നാലാം ഹീറ്റ്സില്‍ മത്സരിച്ച നടരാജ് മൂന്നാമനായി മത്സരം അവസാനിപ്പിച്ചു. 54.68 സെക്കന്‍ഡിലാണ് താരം മത്സരം പൂര്‍ത്തീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..