Photo: twitter.com/asia_hockey
കാകാമിഗാര: 2023 വനിതാ ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഉസ്‌ബെക്കിസ്താനെ നാണംകെടുത്തി ഇന്ത്യ. ജപ്പാനിലെ കാകാമിഗാരയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത 22 ഗോളുകള്‍ക്കാണ് ഇന്ത്യ ഉസ്‌ബെക്കിസ്താനെ തകര്‍ത്തത്. ഇന്ത്യയ്ക്ക് വേണ്ടി അന്നു ഡബിള്‍ ഹാട്രിക്ക് നേടി.
മത്സരത്തില്‍ ഇന്ത്യ ആറാം മിനിറ്റില്‍ തുടങ്ങിയ ഗോളടിമേളം 60-ാം മിനിറ്റ് വരെ തുടര്‍ന്നു. അന്നു 13,29,30,38,43,51 മിനിറ്റുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. മുംതാസ് ഖാനും ദീപികയും നാല് ഗോള്‍ വീതം നേടി.
വൈഷ്ണവി വിഠല്‍ ഫാല്‍ക്കെയും സുനെലിത ടോപ്പോയും ദീപിക സോരെംഗും രണ്ട് ഗോള്‍ വീതം അടിച്ചപ്പോള്‍ മഞ്ജു ചോര്‍സിയ, നീലം എന്നിവര്‍ ഓരോ ഗോള്‍ വീതം സ്വന്തമാക്കി.ഇതോടെ പൂള്‍ എയില്‍ ഇന്ത്യ ഒന്നാമതെത്തി.
അടുത്ത മത്സരത്തില്‍ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ജൂണ്‍ നാലിനാണ് മത്സരം. ഇന്ത്യ, സൗത്ത് കൊറിയ, മലേഷ്യ, ചൈനീസ് തായ്‌പേയ്, ഉസ്‌ബെക്കിസ്താന്‍ എന്നീ ടീമുകളാണ് പൂള്‍ എയില്‍ മത്സരിക്കുന്നത്.
Content Highlights: India Maul Uzbekistan 22-0 In Opening Women's Junior Asia Cup Match
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..