ന്യൂഡൽഹി: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് നഷ്ടപ്പെട്ടു. വേദിയാകുന്നതിന് നൽകേണ്ട ആതിഥേയത്വ ഫീസ് അടക്കുന്നതിൽ ദേശീയ ബോക്സിങ് ഫെഡറേഷൻ വീഴ്ച്ച വരുത്തിയതോടെയാണ് ഇന്ത്യ തഴയപ്പെട്ടത്. സെർബിയൻ നഗരമായ ബെൽഗ്രേഡിലാകും ഇനി ചാമ്പ്യൻഷിപ്പ് നടക്കുക.

2021-ൽ ഡൽഹിയിൽ മത്സരം നടത്താനായിരുന്നു ധാരണ. ഇന്ത്യയിലെ മത്സരം റദ്ദാക്കിയതോടെ പിഴത്തുകയായി 500 ഡോളർ അടക്കണമെന്നും അന്താരാഷ്ട്ര അമച്വർ ബോക്സിങ് അസോസിയേഷൻ വ്യക്തമാക്കുന്നു.

2017-ലാണ് ഡൽഹിയിൽ ചാമ്പ്യൻഷിപ്പ് നടത്തുന്നതിനായി കരാറൊപ്പിട്ടത്. ഇന്ത്യയിൽ ഇതുവരെ അന്താരാഷ്ട്ര ബോക്സിങ് ചാമ്പ്യൻഷിപ്പ് നടന്നിട്ടില്ല. ഇതോടെ ചാമ്പ്യൻഷിപ്പിനുള്ള ആദ്യ അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. രണ്ടു വർഷം കൂടുമ്പോഴാണ് അന്താരാഷ്ട്ര അമച്വർ ബോക്സിങ് ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്. പുരുഷവിഭാഗത്തിൽ എട്ടു വ്യത്യസ്ത കിലോഗ്രാം വിഭാഗങ്ങളിലാണ് മത്സരം നടക്കുക.

content highlights: India loses hosting rights of mens World Boxing Championship