ചെസ് ഒളിമ്പ്യാഡ് എന്ത്, എങ്ങനെ...


എന്‍.ആര്‍. അനില്‍കുമാര്‍



ചെന്നൈയില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡ് മാതൃഭൂമിക്കുവേണ്ടി ചെസ് താരവും ചെസ് കളിയെഴുത്തുകാരനുമായ എന്‍.ആര്‍. അനില്‍കുമാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ആദ്യതാരമാണ് അനില്‍കുമാര്‍. ലോക കറസ്‌പോണ്ടന്‍സ് ചെസ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിക്ക് അര്‍ഹനായ ആദ്യ ഇന്ത്യാക്കാരനാണ്

ചെന്നൈയിൽ നടക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ ചെസിലെ കരുക്കളെ പോലെ വസ്ത്രം ധരിച്ച കുട്ടികൾ | Photo: ANI

മത്സരങ്ങള്‍

ലോക ചെസ്സ് ഒളിമ്പ്യാഡ് ഓപ്പണ്‍ വിഭാഗം (പ്രായ, ലിംഗഭേദമെന്യെ ആര്‍ക്കും തന്റെ രാഷ്ട്രത്തെ പ്രതിനിധാനംചെയ്യാം)

ലോക ചെസ്സ് ഒളിമ്പ്യാഡ് വനിതാ വിഭാഗം

ടീമുകള്‍

ലോക ചെസ്സ് ഫെഡറേഷനില്‍ അഫിലിയേറ്റുചെയ്ത അംഗരാഷ്ട്രങ്ങള്‍ക്ക് ഓരോ വിഭാഗത്തിലും തങ്ങളുടെ ഓരോ ടീമിനെ പങ്കെടുപ്പിക്കാം.

ഇത്തവണ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം സര്‍വകാല റെക്കോഡാണ്. മൊത്തം ടീമുകള്‍ 351 (ഓപ്പണ്‍ വിഭാഗത്തില്‍ 188, വനിതാവിഭാഗത്തില്‍ 163)

ടീം ഘടന

ഓരോ ടീമിലും 5 കളിക്കാര്‍ - 4 റെഗുലര്‍ കളിക്കാര്‍, 1 റിസര്‍വ്

ഓരോ ടീമിനും ഒരു ക്യാപ്റ്റന്‍ ഉണ്ടായിരിക്കും. അത് ഒരു കളിക്കാരോ നോണ്‍ പ്ലേയിങ് ക്യാപ്റ്റനോ ആകാം. ക്യാപ്റ്റന് ആവശ്യമെന്നു തോന്നുന്നപക്ഷം തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി ഒരു ഡെപ്യൂട്ടി ക്യാപ്റ്റനെ നിയമിക്കാം.

മത്സരഘടന

ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വിസ് സമ്പ്രദായത്തില്‍ 11 റൗണ്ട് മത്സരങ്ങള്‍ കളിക്കും.

വിജയവ്യവസ്ഥകള്‍

ഒരു ടീമിലെ 4 കളിക്കാര്‍ എതിര്‍ ടീമിലെ 4 കളിക്കാരോട് കളിക്കുന്നതാണ് മാച്ച്. വിജയത്തിന് ഒരു പോയന്റ്. സമനിലയായാല്‍ അര പോയന്റ് വീതം. ഓരോ ടീമിലെയും 4 കളിക്കാര്‍ക്ക് ഒരു മാച്ചില്‍ ലഭിക്കുന്ന ഗെയിം പോയന്റുകള്‍ മൊത്തം കൂട്ടിയാണ് മാച്ച് പോയന്റ് നിശ്ചയിക്കുക. 11 മാച്ചുകള്‍ കളിച്ചശേഷം ഏറ്റവും കൂടുതല്‍ മാച്ച് പോയന്റുകള്‍ നേടുന്ന ടീം ജേതാക്കളാകും. ഒന്നില്‍ക്കൂടുതല്‍ ടീമുകള്‍ക്ക് ഒരേ പോയന്റ് ലഭിച്ചാല്‍ ടൈബ്രേക്ക്.

സ്വിസ് സമ്പ്രദായം

എല്ലാ റൗണ്ടിലും ഓരോ ടീമും നേരിടുക തങ്ങള്‍ നേടിയ അതേ പോയന്റുകള്‍ കരസ്ഥമാക്കിയ ടീമുകളോടായിരിക്കും. ഒരിക്കല്‍ നേരിട്ട ടീമിനെതിരേ വീണ്ടും മത്സരമില്ല.

ഇപ്രകാരം ഓരോ ടീമും ആദ്യാവസാനം കരുത്തില്‍ ഏതാണ്ട് തുല്യരായ 11 വ്യത്യസ്ത ടീമുകളോട് മത്സരിക്കും.

ട്രോഫികള്‍

ഓപ്പണ്‍ വിഭാഗം - ഹാമില്‍ട്ടണ്‍ റസ്സല്‍ ട്രോഫി

(1927ലെ പ്രഥമ ലണ്ടന്‍ ഒളിമ്പ്യാഡ് വേളയില്‍ വ്യവസായ പ്രമുഖനായ ഹാമില്‍ട്ടണ്‍ റസ്സല്‍ സംഭാവനചെയ്തത്)

വനിതാ വിഭാഗം - വേര മെഞ്ചിക്ക് ട്രോഫി

(രണ്ടാം ലോകയുദ്ധകാലത്ത് ബോംബാക്രമണത്തില്‍ അകാലമൃത്യു സംഭവിച്ച പ്രഥമ ലോകവനിതാ ചാമ്പ്യന്‍ വേര മെഞ്ചിക്കിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയത്)

കമ്പയിന്‍ഡ് വിഭാഗം (ഇരുവിഭാഗങ്ങളിലുംകൂടി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന രാജ്യത്തിന്) - നോന ഗപ്രിന്‍ ഡാഷ്വ്ലി ട്രോഫി

(1962 മുതല്‍ 1978 വരെ ലോക വനിതാ ചാമ്പ്യനായിരുന്ന റഷ്യയുടെ നോന ഗപ്രിന്‍ ഡാഷ്വ്ലിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയത്)

Content Highlights: India hosting 44th Chess Olympiad in chennai

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented