.jpg?$p=6df998d&f=16x10&w=852&q=0.8)
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Photo: twitter.com/TheHockeyIndia
ജക്കാര്‍ത്ത: ഏഷ്യാകപ്പ് ഹോക്കിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് വന്‍തോല്‍വി. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരായ ജപ്പാനാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയെ കീഴ്‌പ്പെടുത്തിയത്.
രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. ആദ്യമത്സരത്തില്‍ പാകിസ്താനോട് സമനില വഴങ്ങിയ ഇന്ത്യയുടെ നോക്കൗട്ട് സാധ്യതയും ഇതോടെ മങ്ങി.
ജപ്പാന് വേണ്ടി കൊസെയ് കവാബെ രണ്ട് ഗോളടിച്ചപ്പോള്‍ കെന്‍ നാഗയോഷിയും റ്യോമ ഊക്കയും കോജി യമസകിയും ലക്ഷ്യം കണ്ടു. പവന്‍ രാജ്ഭര്‍, ഉത്തംസിങ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. പ്രമുഖ താരങ്ങളുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയായി.
പൂള്‍ എയില്‍ ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. വ്യാഴാഴ്ചത്തെ ജപ്പാന്‍ - പാകിസ്താന്‍ മത്സരഫലത്തെ ആശ്രയിച്ചിരിക്കുന്നു ഇന്ത്യയുടെ മുന്നോട്ടുപോക്ക്. അന്ന് ഇന്ത്യ ഇന്‍ഡൊനീഷ്യയെയും നേരിടും.
മറ്റൊരു മത്സരത്തില്‍ പാകിസ്താന്‍ എതിരില്ലാത്ത 13 ഗോളുകള്‍ക്ക് ആതിഥേയരായ ഇന്‍ഡൊനീഷ്യയെ നാണംകെടുത്തി.
Content Highlights: asia cup hockey 2022, asia cup 2022, indian hockey team, india vs japan, hockey
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..