ടോക്യോ: ഏഷ്യ കപ്പ് വനിതാ ഹോക്കിയില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ചൊവ്വാഴ്ച നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മലേഷ്യയെ പരാജയപ്പെടുത്തി. 

വന്ദന കടാരിയ (54), ഗുര്‍ജിത് കൗര്‍ (55) എന്നിവരുടെ വകയായിരുന്നു ഇന്ത്യയുടെ ഗോളുകള്‍. മൂന്നു മത്സരങ്ങളില്‍ ഒമ്പതു പോയന്റാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യയുടെ സമ്പാദ്യം. 

വ്യാഴാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ കസാഖ്‌സ്താനാണ് ഇന്ത്യയുടെ എതിരാളി.  നേരത്തെ ചൈനയ 4-1നും സിംഗപ്പൂരിനെ പത്ത് ഗോളിനും ഇന്ത്യ തോല്‍പ്പിച്ചുരുന്നു. 

Content Highlights: India Beat Malaysia Womens Hockey Asia Cup Hockey India