സുദിര്‍മാന്‍ കപ്പിനുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിനെ പ്രഖ്യാപിച്ചു, സിന്ധുവും പ്രണോയിയും നയിക്കും


1 min read
Read later
Print
Share

Photo: twitter.com|PRANNOYHSPRI

ന്യൂഡല്‍ഹി: വരാനിരിക്കുന്ന സുദിര്‍മാന്‍ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വനിതാ ടീമിനെ പി.വി.സിന്ധുവും പുരുഷ ടീമിനെ മലയാളി താരം എച്ച്.എസ്.പ്രണോയിയും നയിക്കും.

മേയ് 14 മുതല്‍ 21 വരെ ചൈനയിലെ സുഷോയില്‍ വെച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗ്രൂപ്പ് സിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. മലേഷ്യ, ചൈനീസ് തായ്‌പേയ്, ഓസ്‌ട്രേലിയ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്.

ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പുരുഷ ടീം തോമസ് കപ്പ് വിജയിച്ച് ചരിത്രം കുറിച്ചിരുന്നു. സുദിര്‍മാന്‍ കപ്പില്‍ ഇത്തവണ ശക്തമായ ടീമിനെയാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവായ സൈനാ നേവാള്‍ ടീമിലില്ല.

പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്.പ്രണോയിയും കിഡംബി ശ്രീകാന്തുമാണ് മത്സരിക്കുന്നത്. ലക്ഷ്യ സെന്‍ റിസര്‍വ് താരമായിരിക്കും. വനിതാ സിംഗിള്‍സില്‍ പി.വി സിന്ധുവിന് പുറമേ അനുപമ ഉപധ്യായയും മത്സരിക്കും. ആകര്‍ഷി കശ്യപ് റിസര്‍വ് താരമാണ്.

പുരുഷ ഡബിള്‍സില്‍ മെഡല്‍ പ്രതീക്ഷയായ സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും എം.ആര്‍ അര്‍ജുന്‍-ധ്രുവ് കപില സഖ്യവും മത്സരിക്കും. മിക്‌സഡ് ഡബിള്‍സില്‍ തനിഷ കാസ്‌ട്രോ-സായ് പ്രതീക് സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുന്നത്.

Content Highlights: HS Prannoy, PV Sindhu to lead Indian team in Sudirman Cup

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
PV Sindhu

1 min

മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍: സിന്ധുവും പ്രണോയിയും ക്വാര്‍ട്ടര്‍ ഫൈനലില്‍

May 25, 2023


HS Prannoy

1 min

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: പ്രണോയ് ക്വാര്‍ട്ടറില്‍ പുറത്ത്

Jan 13, 2023


ej jacob

2 min

അപമാനിതനായി പടിയിറങ്ങിപ്പോകേണ്ടിവന്ന കളിക്കളങ്ങളുടെ പ്രൊഫസർ

Jul 30, 2022


Most Commented