Photo: PTI
ക്വലാലംപുര്‍: മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് പുറത്തായി. ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് മുട്ടുമടക്കിയത്. ജപ്പാന്റെ ലോക ഏഴാം നമ്പര്‍ താരം കോഡൈ നറൗക്കയാണ് ആവേശകരമായ മത്സരത്തിലൂടെ പ്രണോയിയെ കീഴടക്കിയത്.
മൂന്ന് ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പ്രണോയ് കീഴടങ്ങിയത്. സ്കോര്‍: 16-21, 21-19, 10-21. മത്സരം 84 മിനിറ്റ് നീണ്ടുനിന്നു. നറൗക്കയ്ക്കെതിരേ പ്രണോയ് തുടര്‍ച്ചായി വഴങ്ങുന്ന മൂന്നാം തോല്‍വി കൂടിയാണിത്.
ആദ്യ ഗെയിം നറൗക്ക നേടിയെങ്കിലും രണ്ടാം ഗെയിമില്‍ പ്രണോയ് ശക്തമായി തിരിച്ചടിച്ചു. 21-19 ന് പ്രണോയ് ഗെയിം നേടി. എന്നാല്‍ മൂന്നാം ഗെയിമില്‍ പ്രണോയ്ക്ക് കാലിടറി. 21-10 ന് ഗെയിം നേടിക്കൊണ്ട് ജാപ്പനീസ് താരം മത്സരം സ്വന്തമാക്കി.
Content Highlights: hs prannoy, pranoy, malaysia open 2023, badminton, badminton news, sports news, malaysia open
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..